ഓര്‍മ്മത്തുരുമ്പുകള്‍
നിറം മങ്ങുന്ന ഓര്‍മ്മകള്‍...
ഒരിക്കലും തിരിച്ചണയാത്ത ഇന്നലെകള്‍...
നിഴല്‍ മൂടുന്ന ഇടവഴികളില്‍,
ഒരിക്കലും തിരിച്ചണയാത്ത ഇന്നലെകള്‍...
നിഴല്‍ മൂടുന്ന ഇടവഴികളില്‍,
വിടരാന്‍ മറന്ന പൂമൊട്ടുകള്‍....
എന്‍റെ വരികള്‍ക്കായ് നീപകര്‍ന്ന ഈണം
മതിയാവാതെ മയങ്ങിയ
പുഴക്കരയിലെ പൊരിമണല്‍ത്തരികള്‍....
രാത്രിയുടെ ഏതോ യാമങ്ങളില്‍
നിന്‍റെ കവിള്‍ത്തടങ്ങളെ തഴുകിയകലുന്ന
കുളിരുള്ള ഇളം തെന്നല്‍....
നമുക്കിടയിലെ പ്രണയസല്ലാപങ്ങളെ
ഒളിഞ്ഞും തെളിഞ്ഞും കാതോര്‍ത്തിരുന്ന
ഈറന്‍ നിലാവ്...
തിരിഞ്ഞു നോക്കുമ്പോള്‍...
കടന്നു വന്ന വഴികളില്‍ നിറയെ
മഞ്ഞു മൂടുന്നുവോ.........
എന്‍റെ കൈവിരലുകള്‍ ചേര്‍ത്തു പിടിച്ച്
എന്‍റെ കാലടിപ്പാടുകള്‍ക്കൊപ്പം ചലിക്കുന്ന നീയും
ഓര്‍മ്മകളില്‍ മങ്ങി മങ്ങി – ഒടുവില്‍
ഞാനറിയാതെ എനിക്കന്യമാവുമ്പോള്‍
ഒന്നു മാത്രം ഞാന്‍ തിരിച്ചറിയുന്നു...
മറവികളുടെ തിരശ്ശീലയ്ക്കുമപ്പുറത്ത്
നമ്മുടെ സ്പന്ദനങ്ങള്‍ക്ക് ഒരേ താളമെന്ന്....
എന്‍റെയീ കണ്ണകളില്‍ നിന്നെ
ഒന്നുകൂടി നിറയ്ക്കട്ടെ...
ഓര്‍മ്മയുടെ അവസാന കണികയും
മായുന്നതിനു മുന്‍പ്.....
( മറവിരോഗം ബാധിച്ചവര്‍ക്കായി )
എന്‍റെ വരികള്‍ക്കായ് നീപകര്‍ന്ന ഈണം
മതിയാവാതെ മയങ്ങിയ
പുഴക്കരയിലെ പൊരിമണല്‍ത്തരികള്‍....
രാത്രിയുടെ ഏതോ യാമങ്ങളില്‍
നിന്‍റെ കവിള്‍ത്തടങ്ങളെ തഴുകിയകലുന്ന
കുളിരുള്ള ഇളം തെന്നല്‍....
നമുക്കിടയിലെ പ്രണയസല്ലാപങ്ങളെ
ഒളിഞ്ഞും തെളിഞ്ഞും കാതോര്‍ത്തിരുന്ന
ഈറന്‍ നിലാവ്...
തിരിഞ്ഞു നോക്കുമ്പോള്‍...
കടന്നു വന്ന വഴികളില്‍ നിറയെ
മഞ്ഞു മൂടുന്നുവോ.........
എന്‍റെ കൈവിരലുകള്‍ ചേര്‍ത്തു പിടിച്ച്
എന്‍റെ കാലടിപ്പാടുകള്‍ക്കൊപ്പം ചലിക്കുന്ന നീയും
ഓര്‍മ്മകളില്‍ മങ്ങി മങ്ങി – ഒടുവില്‍
ഞാനറിയാതെ എനിക്കന്യമാവുമ്പോള്‍
ഒന്നു മാത്രം ഞാന്‍ തിരിച്ചറിയുന്നു...
മറവികളുടെ തിരശ്ശീലയ്ക്കുമപ്പുറത്ത്
നമ്മുടെ സ്പന്ദനങ്ങള്‍ക്ക് ഒരേ താളമെന്ന്....
എന്‍റെയീ കണ്ണകളില്‍ നിന്നെ
ഒന്നുകൂടി നിറയ്ക്കട്ടെ...
ഓര്‍മ്മയുടെ അവസാന കണികയും
മായുന്നതിനു മുന്‍പ്.....
( മറവിരോഗം ബാധിച്ചവര്‍ക്കായി )

manoharam.
ReplyDeleteമാറാല മൂടുകയല്ലെന്റെ ഓര്‍മ്മകള്‍
മറയുകയാണാരോ തൂത്തു മായ്ക്കുന്ന പോല്‍
ഓര്‍ക്കാനും ഓര്‍ക്കാത്തോ രോര്‍മ്മക്കുറവിന്റെ
ഓര്‍മ്മയും ഓര്‍ക്കാതെ കണ്ണടക്കട്ടെ ഞാന്‍ !
(maravi rogikalkkayi naalu varikal koodi)