ചില്ലി ബീഫ്
( മാടുകളെ തലയ്ക്കടിച്ചു കൊന്ന് ഇറച്ചിയാക്കുന്നതിനെക്കുറിച്ച്
ന്യൂസ് ചാനലില്‍ കണ്ട വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും)
നാലുചക്ര വണ്ടിയില്‍,
... ഞെങ്ങിഞെരുങ്ങി...
മിണ്ടാനാവാതെ...
അന്നവും വെള്ളവുമില്ലാതെ...
നാലു നാള്‍ വിറങ്ങലിച്ച്..
നാലു കാലില്‍ നില്‍ക്കാനാവാതെ..
അമ്മേയെന്നു വിളിക്കാനാവാതെ..
പൊരിവെയിലില്‍ കണ്ണു മഞ്ഞളിച്ച്..
കുഴഞ്ഞു നില്‍ക്കുമ്പോള്‍...
ഓര്‍ക്കാപ്പുറത്ത്....
ഇരുമ്പുകൂടംകൊണ്ട്
നെറുകയില്‍ കിട്ടിയ
കനത്ത പ്രഹരത്തില്‍...
എന്തിനീ ജന്മമെന്നോര്‍ക്കാന്‍
സമയംകിട്ടുന്നതിനു മുന്‍പേ..
പിടഞ്ഞുവീണ്....
‘അംഗീകാരം’ ഇല്ലാത്ത
അഴുക്കു കൂമ്പാരത്തിനിടയില്‍
വെട്ടി നുറുക്കപ്പെട്ട്
തൂക്കി വില്‍ക്കപപ്പെടുമ്പോഴും
ഒന്നേ നിനച്ചുള്ളൂ......
വിശന്നു വലഞ്ഞ്...,
എന്നെക്കാത്തിരിക്കുന്ന നിന്‍റെ മുന്നില്‍...
എത്രയും പെട്ടെന്ന്....
ചൂടോടെ...!!!
( മാടുകളെ തലയ്ക്കടിച്ചു കൊന്ന് ഇറച്ചിയാക്കുന്നതിനെക്കുറിച്ച്
ന്യൂസ് ചാനലില്‍ കണ്ട വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും)
നാലുചക്ര വണ്ടിയില്‍,
... ഞെങ്ങിഞെരുങ്ങി...
മിണ്ടാനാവാതെ...
അന്നവും വെള്ളവുമില്ലാതെ...
നാലു നാള്‍ വിറങ്ങലിച്ച്..
നാലു കാലില്‍ നില്‍ക്കാനാവാതെ..
അമ്മേയെന്നു വിളിക്കാനാവാതെ..
പൊരിവെയിലില്‍ കണ്ണു മഞ്ഞളിച്ച്..
കുഴഞ്ഞു നില്‍ക്കുമ്പോള്‍...
ഓര്‍ക്കാപ്പുറത്ത്....
ഇരുമ്പുകൂടംകൊണ്ട്
നെറുകയില്‍ കിട്ടിയ
കനത്ത പ്രഹരത്തില്‍...
എന്തിനീ ജന്മമെന്നോര്‍ക്കാന്‍
സമയംകിട്ടുന്നതിനു മുന്‍പേ..
പിടഞ്ഞുവീണ്....
‘അംഗീകാരം’ ഇല്ലാത്ത
അഴുക്കു കൂമ്പാരത്തിനിടയില്‍
വെട്ടി നുറുക്കപ്പെട്ട്
തൂക്കി വില്‍ക്കപപ്പെടുമ്പോഴും
ഒന്നേ നിനച്ചുള്ളൂ......
വിശന്നു വലഞ്ഞ്...,
എന്നെക്കാത്തിരിക്കുന്ന നിന്‍റെ മുന്നില്‍...
എത്രയും പെട്ടെന്ന്....
ചൂടോടെ...!!!

കവിത വായിച്ച് കണ്ണ് നിറഞ്ഞു.
ReplyDelete