രാജ്ഘട്ടിലെ അഗ്നി
ഇന്ത്യതന്‍ പൈതൃകമേറെയുയര്ത്തി
തെളിയുന്നുണ്ടണയാതെ ഇവിടെയൊരഗ്നി
നാടിന്നു സ്വാതന്ത്ര്യത്തേനുണ്ണാനേകി
ഇന്ത്യതന്‍ പൈതൃകമേറെയുയര്ത്തി
തെളിയുന്നുണ്ടണയാതെ ഇവിടെയൊരഗ്നി
നാടിന്നു സ്വാതന്ത്ര്യത്തേനുണ്ണാനേകി
ശാന്തിതന്‍ മന്ത്രം ഉയര്ത്തുമീയഗ്നി!
സഹനവും, ക്ഷമയും, അഹിംസയുമോതി
പദയാത്രയിന്നും നടത്തുന്നു ബാപ്പു
കാണുവാനാവില്ലദൃശ്യനായ് നിന്നൂ
നാടിന്റെ ദുര്‍ഗതിയോര്‍ത്തു തേങ്ങുന്നു.
മണ്ണും, മണലും, പാടവും, പുഴയും
കാടുമീ നാടും പൂര്‍വ്വ സമ്പത്തും
മായ്ക്കുന്നു ഭൂപടചിത്രത്തില്പ്പോലും
നിയമങ്ങളെന്നും നോക്കി നില്ക്കുന്നു.
ഇന്ധനം, ധാന്യം, വെള്ളം, വെളിച്ചം
വിലകുതിച്ചെന്നും ഇരുളിലാഴുന്നു
അടിമത്തബന്ധനം ആഴത്തില്‍ വീണ്ടും
അറിയാതെ നമ്മെ കാര്‍ന്നു തിന്നുന്നു.
കുഞ്ഞുങ്ങള്‍ വിലപേശി വില്ക്കപ്പെടുന്നു
വൃദ്ധരെ തെരുവില്‍ വലിച്ചെറിയുന്നു
സ്ത്രീകള്‍ക്കു മാനം പണയമാവുന്നു
വിലയില്ലാ കര്ഷകന് ജീവന് വെടിയുന്നു.
പകലും മുഖംമൂടിക്കോലങ്ങള് തുള്ളും
വഴിയില്ത്തളം കെട്ടി നില്ക്കുന്നു രക്തം
ആദര്ശമടിയറവയ്ക്കുന്നു രാജ്യം
അഴിമതിയേറ്റും ഭരണകൂടങ്ങള്‍!
എവിടെയാ മൂവര്‍ണ്ണക്കൊടി ചാര്ത്തുമിന്ത്യ?
എവിടെയെന്‍ ജീവന് കൊടുത്ത സ്വാതന്ത്ര്യം?
കേള്‍ക്കുക, പിടയുമാ ദേഹി ചൊല്ലുന്നു
ഇതല്ല..! ഞാന്‍ കണ്ട, സ്വപ്നത്തിലെയിന്ത്യ!
Nice...
ReplyDelete