വില്‍പ്പത്രം
എന്‍റെ ജീവന്‍ തുടിക്കുവോളം...
ഞാനിവര്‍ക്കൊരു താരാട്ടാകണം.
എന്‍ ശ്വാസത്തിന്നോരോ കണികയും,ഇവരെയെന്നും തെന്നലായ് തഴുകണം.
എന്‍റെയോരോ കൈവിരല്‍ സ്പര്‍ശവും....,
ഇവരിലൊരു മായാജാലം തീര്‍ക്കണം...
എന്‍റെ ശബ്ദം –
കാലങ്ങള്ക്കപ്പുറത്തേയ്ക്ക ും പ്രതിധ്വനിക്കണം
എന്‍റെ നോട്ടം –
കാഴ്ചയ്ക്കപ്പുറത്തെ വെളിച്ചമാകണം
എന്‍റെ പൊട്ടിച്ചിരികള്‍ -
സായാഹ്നങ്ങളിലെ തിരമാലകളാവണം
എന്‍ നെഞ്ചിലെ തുടിപ്പുകള്‍ -
ഉറങ്ങാത്ത കാവല്‍ക്കാരനാകണം
എന്‍റെ വിങ്ങലുകളോരോന്നും –
കൂരിരുട്ടിലും കൂട്ടാകണം.
അറിയാതുതിര്‍ന്ന മിഴിനീര്‍ത്തുള്ളികളോ –
പാഥേയത്തിനുപ്പാവണം. .
ബാക്കിയാവുന്ന നെടുവീര്‍പ്പുകള്‍ -
തിരിഞ്ഞു നോക്കാനൊരു പിന്‍വിളിയാവണം...
ഒടുവില്‍.......,
എല്ലാമവസാനിച്ച് പുകച്ചുരുളുകളായ്
അനന്തതയില്‍ ലയിക്കുമ്പോള്‍....
ഇവര്‍ക്കായ് ഹൃദയത്തില്‍ പൊതിഞ്ഞു സൂക്ഷിച്ച
സ്നേഹപ്പൂക്കളോരോന്നും....
കണ്ണുചിമ്മിച്ചിരിക്കുന്ന നക്ഷത്രങ്ങളാകണം.....
ഒരിക്കലുമണയാത്ത നക്ഷത്രങ്ങള്‍....
എന്‍റെ ജീവന്‍ തുടിക്കുവോളം...
ഞാനിവര്‍ക്കൊരു താരാട്ടാകണം.
എന്‍ ശ്വാസത്തിന്നോരോ കണികയും,ഇവരെയെന്നും തെന്നലായ് തഴുകണം.
എന്‍റെയോരോ കൈവിരല്‍ സ്പര്‍ശവും....,
ഇവരിലൊരു മായാജാലം തീര്‍ക്കണം...
എന്‍റെ ശബ്ദം –
കാലങ്ങള്ക്കപ്പുറത്തേയ്ക്ക
എന്‍റെ നോട്ടം –
കാഴ്ചയ്ക്കപ്പുറത്തെ വെളിച്ചമാകണം
എന്‍റെ പൊട്ടിച്ചിരികള്‍ -
സായാഹ്നങ്ങളിലെ തിരമാലകളാവണം
എന്‍ നെഞ്ചിലെ തുടിപ്പുകള്‍ -
ഉറങ്ങാത്ത കാവല്‍ക്കാരനാകണം
എന്‍റെ വിങ്ങലുകളോരോന്നും –
കൂരിരുട്ടിലും കൂട്ടാകണം.
അറിയാതുതിര്‍ന്ന മിഴിനീര്‍ത്തുള്ളികളോ –
പാഥേയത്തിനുപ്പാവണം. .
ബാക്കിയാവുന്ന നെടുവീര്‍പ്പുകള്‍ -
തിരിഞ്ഞു നോക്കാനൊരു പിന്‍വിളിയാവണം...
ഒടുവില്‍.......,
എല്ലാമവസാനിച്ച് പുകച്ചുരുളുകളായ്
അനന്തതയില്‍ ലയിക്കുമ്പോള്‍....
ഇവര്‍ക്കായ് ഹൃദയത്തില്‍ പൊതിഞ്ഞു സൂക്ഷിച്ച
സ്നേഹപ്പൂക്കളോരോന്നും....
കണ്ണുചിമ്മിച്ചിരിക്കുന്ന നക്ഷത്രങ്ങളാകണം.....
ഒരിക്കലുമണയാത്ത നക്ഷത്രങ്ങള്‍....
No comments:
Post a Comment